1 ഖ്വോറാഫസ് 13
അൽ റഹ്മാനിർ റഹീമിൻറെ സ്നേഹം
13 1ഞാന്‍ മനുഷ്യരുടെയും മലക്കുകളുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. 2എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക ഈമാൻ എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. 3ഞാന്‍ എന്റെ സര്‍വ സമ്പത്തും ഹിബത്ത് ചെയ്താലും എന്റെ ജിസ്മ് ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
4മുഹബത്ത് ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. മുഹബത്ത് അസൂയപ്പെടുന്നില്ല. ആത്മ പ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. 5മുഹബത്ത് അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. 6അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, ഹഖിൽ ആഹ്‌ളാദം കൊള്ളുന്നു. 7മുഹബത്ത് സകലതും സഹിക്കുന്നു; സകലതും ഈമാൻ വെക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
8മുഹബത്ത് ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നു പോകും; ഭാഷകള്‍ ഇല്ലാതാകും; മഅ്റഫത്ത് തിരോഭവിക്കും. 9നമ്മുടെ ഇൽമും പ്രവചനവും അപൂര്‍ണമാണ്. 10പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു. 11ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തി വന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു. 12ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖത്തോടു മുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറഫാകുന്നു; അപ്പോഴാകട്ടെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ എന്നെ കാമിലായി അറഫാകുന്നതു പോലെ ഞാനും കാമിലായി അറഫാകും. ഈമാൻ, റജാഅ്, മുഹബത്ത് ഇവ മൂന്നും നിലനില്‍ക്കുന്നു.