1 ഖ്വോറാഫസ് 10
വിഗ്രഹാരാധനയ്‌ക്കെതിരേ
10 1സഹോദരരേ, നമ്മുടെ പിതാക്കന്‍മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 2അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ് മൂസാ നബിയോടു ചേര്‍ന്നു. 3എല്ലാവരും ഒരേ റൂഹാനി ഭക്ഷണം കഴിച്ചു. 4എല്ലാവരും ഒരേ റൂഹാനി പാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച റൂഹാനി പാറയില്‍നിന്നാണ് അവര്‍ പാനം ചെയ്തത്. ആ പാറ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹാണ്. 5എന്നാല്‍, അവരില്‍ മിക്കവരിലും മഅബൂദ് അള്ളാ പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയില്‍വച്ചു ചിതറിക്കപ്പെട്ടു.
6അവരെപ്പോലെ നാം തിന്‍മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമുക്ക് ഒരു പാഠമാണ്. 7അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധകര്‍ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്‍ക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. 8അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്തതു പോലെ നമ്മള്‍ ഒരിക്കലും വ്യഭിചാരം ചെയ്യരുത്. അവരില്‍ ഇരുപത്തിമൂവായിരം പേര്‍ ഒറ്റ ദിവസംകൊണ്ടു നാശമടഞ്ഞു. 9അവരില്‍ ചിലര്‍ ചെയ്തതു പോലെ നാം റബ്ബുൽ ആലമീനെ പരീക്ഷിക്കരുത്. അവരെല്ലാവരും പാമ്പുകടിയേറ്റു മയ്യത്തായി. 10അവരില്‍ ചിലര്‍ പിറുപിറുത്തതു പോലെ നാം പിറുപിറുക്കയുമരുത്. സംഹാരകന്‍ അവരെ നശിപ്പിച്ചുകളഞ്ഞു. 11ഇതെല്ലാം അവര്‍ക്ക് ഒരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്. 12ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചു കൊള്ളട്ടെ. 13മനുഷ്യ സാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.
14ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിന്‍. 15വിവേക മതികളോടെന്ന പോലെ ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പറയുന്നതു നിങ്ങള്‍തന്നെ വിധിക്കുവിന്‍. 16നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? 17അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. 18ജനനം കൊണ്ടു മാത്രം ഇസ്രായേല്‍ക്കാരായവരെ നോക്കുവിന്‍. ഖുർബാനി വസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കല്ലേ ഖുർബാനി പീഠത്തിലെ ഭാഗഭാഗിത്വം? 19വിഗ്രഹത്തിനു സമര്‍പ്പിച്ച ആഹാര പദാര്‍ഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലും ആണെന്നു ഞാന്‍ ഉദ്‌ദേശിക്കുന്നുണ്ടോ? 20ഇല്ല വിജാതീയര്‍ ഖുർബാനിയര്‍പ്പിക്കുന്നതു ശൈത്താനാണ്, അള്ളാഹുവിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ ശൈത്താനുകളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 21ഒരേ സമയം റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ പാനപാത്രവും ശൈത്താനുകളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ മേശയിലും ശൈത്താനുകളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. 22റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?
എല്ലാം അള്ളാഹുവിൻറെ മഹത്വത്തിന്
23എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല. 24ഏതൊരുവനും സ്വന്തം നന്‍മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ. 25ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. 26കാരണം, ഭൂമിയും അതിലുള്ള സര്‍വവും റബ്ബുൽ ആലമീന്‍റതാണ്. 27ഖാഫിറായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. 28എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. 29നിന്റെ മനസ്‌സാക്ഷിയല്ല അവന്‍റതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്‌സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം? 30കൃതജ്ഞതയോടൊണ് ഞാന്‍ അതില്‍ ഭാഗഭാക്കാകുന്നതെങ്കില്‍, ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്ന ഒന്നിനുവേണ്ടി എന്തിന് എന്നെ കുറ്റപ്പെടുത്തണം?
31അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം അള്ളാഹുവിൻറെ മഹത്വത്തിനായി ചെയ്യുവിന്‍. 32ജൂദര്‍ക്കോ യുനാനിക്കോ അള്ളാഹുവിന്റെ ജാമിയ്യയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്. 33ഞാന്‍ തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.