കിതാബുൽ മുഖദ്ദിസിന് ഒരു മുഖദ്ദിമ
(കിതാബുകൾ) എന്ന് മഅ്ന വരുന്ന യുനാനി കലിമത്തിൽ നിന്നാണ് ബൈബിൾ എന്ന ലഫ്സ് ഉണ്ടായത്. ഇത് അൽകിതാബുൽ മുഖദ്ദസ് എന്നും വിളിക്കുന്നു. ബൈബിൾ ഹഖീഖത്തിൽ തൌറാത്തും സബൂറും ഇഞ്ചീലും മറ്റ് അംബിയാക്കളുടെ ഏടുകളും ഉൾപ്പെട്ട കിതാബുകളുടെ ഒരു മജ്മൂആണ്. അഹദുൽ ഖദീമെന്നും അഹദുൽ ജദീദെന്നും പേരുകളിൽ അറബിയിൽ ഇവ മശ്ഹൂറാണ്. "നിയമം" എന്ന വാക്ക് “അഹ്ദ്" എന്നാണ് അറബിയിൽ തർജമ ചെയ്തിരിക്കുന്നത്. മൂസാ നബിയുടെ കാലത്ത് അള്ളാഹു സുബുഹാനഹു വതഅലാ യിസ്രായീൽ ഖൌമുമായുണ്ടാക്കിയ അഹ്ദുമായി ബന്ധപ്പെട്ട തസ്നീഹാത്തുകളുടെയും ദാവൂദുനബി, സുലൈമാൻ നബി എന്നീ മഹാന്മാരായ അംബിയാ മുർസലീങ്ങളുടെ സബൂറെന്ന കിതാബും മറ്റ് അംബിയാക്കളുടെ ഏടുകളും അടങ്ങിയ മജ്മൂ ആണ് അൽ അഹ്ദുൽ ഖദീം. അൽ അഹ്ദുൽ ജദീദാകട്ടെ. ഖുർബാനുള്ളാഹി ഈസാ അൽ മസീഹിൽ ഈമാൻ വെക്കുന്ന മുഴുൻ ബശറിനുമായി അള്ളാഹു സുബുഹാനഹു വതഅലാ ഉണ്ടാക്കിയ അഹ്ദുമായി ബന്ധപ്പെട്ട തസ്വ്നീഫാത്തിന്റെ മജ്മൂആണ്.
യഹൂദികൾക്കിടയിൽ അള്ളാഹു സുബുഹാനഹു വതഅലാ നടത്തിയ അളീമത്തായ പ്രവർത്തനങ്ങളെപ്പറ്റിയുള്ള കണക്കും ഈ ദുനിയാവിനു മുഴുവനും തന്റെ ബർക്കത്തുകളെത്തിക്കുന്നതിന് ആ ഖൌമിനെ ഇസ്തഅ്മാൽ ചെയ്യേണ്ടതിനുള്ള അള്ളാഹുവിന്റെ മശ്രൂഅ് വെളിപ്പെടുത്തുന്നതുമാണ് അൽ അഹ്ദുൽ ഖദീമിൽ ബയാൻ ചെയ്യുന്നത്. തൻറെ മശ്രുഉകൾ തൻഫീദ് ചെയ്യുന്നതിന് അള്ളാഹു സുബുഹാനഹു വതഅലാ അയക്കാൻ പോകുന്ന ഒരു മുൻജി (മശീഹ)യുടെ മജീഇനെ ഉററു നോക്കുന്ന തസ്നീഹുകളാണ് അവ. അൽ അഹ്ദുൽ ഖദീമിന്റെ തുടർച്ചയാണ് അൽ അഹ്ദുൽ ജദീദ്. ഇതാണ് ഇഞ്ചീൽ. ആ മുൻജിയുടെ (കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ്) മജീഇനെക്കുറിച്ചും അതിൻറെ മഅ്നയെന്തായിരിക്കുമെന്നതിനെക്കുറിച്ചും മുഴുവൻ ബശറിനും ബയാൻ ചെയ്തു കൊടുക്കുകയാണ് ഇഞ്ചീലിൽ. തൌറാത്തും സബൂറും ഈസാ അൽ മസീഹിന് മുമ്പുള്ള മറ്റ് അംബിയാമുർസലീങ്ങളെ മനസ്സിലാക്കുന്നതിനുള്ള സബബെന്ന നിലയിൽ അൽ അഹ്ദുൽ ഖദീമിന് വലിയ അഹമ്മീയ്യത്തുണ്ട്. അൽ അഹ്ദുൽ ഖദീമിൽ തുടങ്ങുന്ന നജാത്തിന്റെ ഖിസ്സ അൽ അഹ്ദുൽ ജദീദിൽ കാമിലാവുകയാണ്.
അൽ അഹ്ദുൽ ഖദീം (പഴയ നിയമം)
വേറെ വേറെ കാതിബീങ്ങളെഴുതിയ മുപ്പത്തൊൻപതു കിതാബുകളുടെ മജ്മൂആണ് അൽ അഹ്ദുൽ ഖദീം. യിസ്രായീൽ ഖദീമിൻ്റെ ലുഗത്തായ അബ്രാനി ലുഗത്തിലാണ് അവ മക്തൂബായത്. ബാബീൽ മലിക് തെന്റെ റസ്മിയ്യായ ലുഗത്തായ അരാമ്യയിൽ എഴുതിയവയും അക്കൂട്ടത്തിലുണ്ട്. ഏകദേശം മൂവായിരത്തി അഞ്ഞൂറു സനത്തുകൾക്കപ്പുറമാണ് അൽ അഹ്ദുൽ ഖദീമിന്റെ ബാബുകൾ മക്തൂബായത്. അവ്വലുൽ ഖുതുബും അഖിറുൽ കുതുബും തസ്നീഫാകുന്നതിനിടയിൽ അൽ ഫുസനത്തിലേറെകാലം കഴിഞ്ഞിരുന്നു. ഈ മജ്മൂഇൽ ശരീഅത്ത്, താരീഖ്, നഷീദകൾ, ശഅ്ർ, ഹഖീമുകളുടെ വഅ്ളുകൾ എന്നിവയുണ്ട്.
അൽ അഹ്ദുൽ ഖദീമിനെ ശരാഅത്ത്, നബിമാർ, അൽ മക്തൂബാത്തുൽ മുഖദ്ദസ എന്നീ മൂന്ന് ബാബുകളായി തഖ്സീം ചെയ്യാറുണ്ട്. ശരീഅത്തിന്റെ ബാബിൽ "മൂസാനബിയുടെ അഞ്ചു കിതാബുകൾ"(തൌറാത്ത്) ആണുള്ളത്. അത്ത്ക്വീനാണ്(അൽ വജ്ഹ്) അവ്വലുൽ കുതുബ്. നമുക്കെല്ലാം അറിയാവുന്നതുപോലെ ദുനിയാവിന്റെ ബദ്അ് അബുൽ ബശർ ആദമും, ഹവ്വാ ബീവിയും, ഖാലിഖിനെതിരെ ചെയ്ത ആദ്യത്തെ ഖത്തീഅഃ എന്നിവയെപ്പറ്റിയുള്ള കാര്യങ്ങളാണ് സൂറത്തുത്തക് വീനിലുള്ളത്.
നൂഹ് നബിയുടെ കാലത്തെ ത്വൂഫാനെപ്പറ്റിയും അള്ളാഹു സുബുഹാനഹു വതഅലാ ത്വൂഫാനിൽ നിന്നും നജാത്തിലാക്കിയ ഉസ്രത്തുകളെക്കുറിച്ചും ബനൂയിസ്രായീൽ മുൽകിന്റെ ഇബ്തിദാഇനെപ്പറ്റിയും അള്ളാഹു സുബുഹാനഹു വതഅലാ ഖാസ്സ്വായ ചില ഉമൂറിനായി മുഖ്താറാക്കിയവരെക്കുറിച്ചെല്ലാം അതിൽ പറയുന്നു.
ഇഞ്ചീൽ (അൽ അഹ്ദുൽ മജീദ്)
അള്ളാഹു സുബുഹാനഹു വതഅലാ തന്റെ മശ്രൂഅ് ആരംഭിച്ചു. ഖാസ്സ്വായ ഒരു ഖൌമിനെ അവിടുന്ന് മുഖ്താറാക്കി. അവൻറെ അദ് ലും അവന്റെ ഹുസ്നും ഫഹ്മാകാൻ അവരെ തംഹീദ് ചെയ്യുന്നതിന് നാഫിയായ ഒരു അഹ്ദ് അള്ളാഹു സുബുഹാനഹു വതഅലാ ആ ഖൌമുകളുമായി ഉണ്ടാക്കി.
ജദീദും കുറച്ചുകൂടി ഫാഇഖുമായ അഹ്ദിൻറെ അസാസിൽ താമ്മായ ഒരു "റൂഹിയ്യ മംലകത്ത്" തഅ്സീസ് ചെയ്തുകൊണ്ട് ഖൌമിനെ അനുഗ്രഹിക്കാനുള്ള തൻ്റെ പരിപാടി അവിടുന്ന് അംബിയാ മുർസലീങ്ങളിലൂടെ ളാഹിറാക്കി. മസീഹ് മൌഊദിന്റെ മജീഓടുകൂടിയാണ് ആ ബർനാമജ് ആരംഭിക്കുക. അവന്റെ വരവിനെക്കുറിച്ച് നബിമാർ വളരെ തഫ്സീലായി സംസാരിച്ചിട്ടുണ്ട്. മശീഹായുടെ വിലാദത്ത് എവിടെ എന്നും അവന്റെ കൈഫിയ്യത്തും അവന് നിർവഹിക്കാനുള്ള ദൌത്യം എന്താണെന്നും അവർ പറഞ്ഞു കഴിഞ്ഞു. ഹുവദാ, ഇപ്പോഴാണ് മശീഹയ്ക്ക് വരാനും അൽ അഹ്ദുൽ ജദീദ് ആരംഭിക്കാനും സമയമായത്.
ക്രിസ്തുവായ (അഭിഷിക്തൻ എന്ന മശീഹ) ഈസയെ ഇൻജീലുല്ലാഹി എങ്ങനെ ളാഹിറാക്കിയെന്നും തൻഫീദാക്കിയെന്നും അൽ അഹ്ദുൽ ജദീദിലെ മക്തൂബാത് ബയാൻ ചെയ്യുന്നു. ഈ ജദീദായ അഹ്ദ് അന്നാസിന്റേതായി തീരാനുള്ളതാണെന്ന് അവ തഅലീം ചെയ്യുന്നു. ഒന്നാം ഖർനിലെ നാസ് അള്ളാഹുവിന്റെ അളീമായ തക്ദീമുൽ മഹബത്തിനോട് എങ്ങനെ ഇജാബ ചെയ്തെന്നും അൽ അഹ്ദുൽ ജദീദിൻ്റെ ഭാഗമായി അവരെങ്ങനെ തഗയ്യൂറായെന്നും അവ പറഞ്ഞു തരുന്നു. ഈ ദുനിയാവിൽ എങ്ങനെ ജീവിക്കണമെന്ന് ഖാലിഖിന്റെ ഖൌമിന് ഈ സിഫ്റുകൾ നിർദ്ദേശം നൽകുന്നു. ഇഹലോകത്തിൽ കാമിലും മഅ്നവ്വിയ്യുമായ ഹയാത്തിനും ഖിയാമനാളായാൽ ആഖിറത്തിൽ അവന്റെ മഇയ്യത്തോടെയുള്ള ഹയാത്തിനും ആവശ്യമായ ഉമൂറും അള്ളാഹു സുബുഹാനഹു വതഅലാ വഅ്ദാ ചെയ്യുന്ന അനുഗ്രഹങ്ങളെല്ലാം അവ ബയാൻ ചെയ്യുന്നു.
അഖല്ലനുസ്സരിച്ച് എട്ടു കാത്തിബീങ്ങൾ കിത്താബ ചെയ്ത വ്യത്യസ്‌ത "കിതാബുകളുടെ മജ്മൂആണ് അൽ അഹ്ദുൽ ജദീദ്. ഖർനുൽ അവ്വലിൽ പ്രചാരത്തിലുണ്ടായിരുന്ന യുനാനി ലുഗത്തിലാണ് അവയെല്ലാം മക്തൂബായത്.
ആ കിതാബുകളിൽ നിസ്ഫിലധികം എഴുതിയത് ഖുർബാനുല്ലാഹി ഈസൽമസീഹ് തൻെറ ഖലീഫമാരോ നാസിരീങ്ങളോ ആകാൻ മുഖ്താറാക്കിയവരാണ്. അവരിൽ മത്താ, യഹ് യാ, സഫ് വാൻ എന്നിവർ ഈസാ അൽമസീഹിൻെറ 12 റസൂലുമാരിൽപെട്ടവരാണ്. മറ്റൊരു കാതിബായ ബൂലൂസിനെ അജീബായ ഒരു ളുഹൂറിലൂടെ ഖുർബാനുല്ലാഹി ഈസൽമസീഹ് പിന്നീട് റസൂലായി മുഖ്താറാക്കിയതാണ്.
ഈസാ അൽമസീഹിൻെറ ഹയാത്ത്, മൌത്ത് സംബന്ധിച്ച ബയാനുകളാണ് ബിശാറ(ഇൻജീൽ) എന്നു വിളിക്കപ്പെടുന്ന ആദ്യത്തെ നാല് കിതാബുകൾ. ഖുർബാനുല്ലാഹി ഈസാ അൽമസീഹിൻെറ തഅ്ലീമുകൾ, ദുനിയാവിൽ അവൻെറ നുസൂലിൻെറ മഖ്സ്വദ്, അവൻെറ മൌത്തിൻെറ അഹമ്മായ മുലാഅമത്ത് എന്നിവയ്ക്കാണ് അവൻെറ തർജുമതുൽ ഹയാതിനെക്കാൾ ഈ കിതാബിൽ തൌകീദ് നല്കിയിട്ടുള്ളത്.
ഖുസൂസൻ, നാലാം കിതാബായ യഹ് യയുടെ ഇൻജീലിൽ ഇതു വളരെ വാളിഹാണ്. ആദ്യത്തെ മൂന്ന് ഇൻജീലുകളും മുഹ്തവയിൽ മുമാസല പുലർത്തുന്നവയാണ്. അതായത് അവയിലൊന്നിലെ ഹഖീഖത്തുകൾ മറ്റൊറ്റിലോ മറ്റുരണ്ടിലോ കാണുന്നുണ്ട്. എന്തായാലും, ഓരോ കാതിബും വ്യത്യസ്ത ഖാരിഉകൾക്കു വേണ്ടി ചെറിയ തോതിൽ വ്യത്യസ്ത അലാമത്തുകളോടെയാണ് അവ എഴുതിയിട്ടുള്ളത്. നാല് ഇൻജീലുകൾക്കുശേഷം ഖുർബാനുല്ലാഹി ഈസൽമസീഹിൻെറ മൌത്തിനെ തുടർന്നുണ്ടായ വാഖിഅകളെ ബയാൻ ചെയ്യുന്നത് അഅ്മാലുർറുസുലാണ്. എല്ലാ ഖൌമുകൾക്കും വേണ്ടിയുള്ള അല്ലാഹുവിൻെറ വഅ്ദുൽ ഹുബ്ബിനെ ഖുർബാനുല്ലാഹി ഈസാ അൽമസീഹിൻെറ സഹാബികൾ ആലമെമ്പാടും എങ്ങനെ ഇഅ്ലാൻ ചെയ്തുവെന്ന് ബയാൻ ചെയ്യുകയാണിതിൽ. ഫലസ്തീനിലും റൂം ഇംറാത്വൂരിയ്യയിലും ഖുർബാനുല്ലാഹി ഈസാ അൽമസീഹിലുള്ള ഈമാൻ മുൻതശിറാകുന്നതിന് ഈ ഇൻജീലിൻെറ തസ്രീഹ് എങ്ങനെ നാഫിആയിയെന്ന് ഇതു നമുക്കു പറഞ്ഞു തരുന്നു. താൻ തസ്ജീലാക്കിയതിനെല്ലാം ശാഹിദാകാൻ കഴിഞ്ഞ ലൂക്കയാണ് അൽ അഫ് രാൽ എന്ന കിതാബ് എഴുതിയത്. മൂന്നാം ഇൻജീലിൻെറ മുസന്നിഫ് കൂടിയാണ് ലൂക്കാ. അദ്ദേഹത്തിൻെറ രണ്ട് കിതാബുകളും മന്തിഖിയ്യായി വളരെ മുവാഫിഖാണ്. കാരണം ഖുർബാനുല്ലാഹി ഈസാ അൽമസീഹിൻെറ ഹയാത്തിനെപ്പറ്റി ലൂക്കാ എഴുതിയതിൻെറ തതാബുഅ് തന്നെയാണ് അൽ അഫ് രാൽ. അഅ്മാലുർറുസുലിനെ തുടർന്ന് ഖുർബാനുല്ലാഹി ഈസൽമസീഹിൻെറ ഈമാനിലുള്ള ഫർദുകൾക്കും ജമാഅത്തുകൾക്കും എഴുതിയ മക്തൂബുകളുടെ മജ്മൂആണുള്ളത്. ഖുർബാനുല്ലാഹി ഈസൽമസീഹിൻെറ റസൂലുമാരിൽ രണ്ടുപേരായ ബൂലൂസ്, സഫ് വാൻ എന്നിവരെപ്പോലെ ശാഗിർദുകളായ റഈസുമാർ അയച്ച മക്തൂബുകളാണവ. ആ സമാനിലെ ജനങ്ങൾ മുവാജഹ ചെയ്യുന്ന ഖളിയ്യത്തുകൾ പരിഹരിക്കാൻ അവരെ അറിയിക്കുന്നതിന് തസ്ഹീഹിനും തഅലീം നൽകുന്നതിനും തശ്ജീഅ് ചെയ്യാനാണ് അവ എഴുതിയത്.
ആ ഖൌമുകളെ മാത്രമല്ല, ഖുർബാനുല്ലാഹി ഈസൽമസീഹിൻെറ ശാഗിർദുകൾക്കും അവരുടെ ഈമാനിനും സുഹ്ബത്തിനും ഇഹലോക ഹയാത്തിനും നാഫിആകുംവിധമാണ് അവ അയച്ചത്. അൽഅഹ്ദുൽ ജദീദിലെ അവസാന കിതാബായ വഹ് യുകൾ മറ്റുള്ളവയിൽനിന്നും വ്യത്യസ്തതമാണ്. വളരെയേറെ കിനായത്തിൻേറതായ ഭാഷയിലാണ് അതിൻെറ മുസന്നിഫായ യഹ് യാ റസൂൽ തൻെറ കശ്ഫുകൾ അവതരിപ്പിക്കുന്നത്. ഇതിലെ തശ്ബീഹുകളും ഇശാറത്തുകളും അധികവും അൽഅഹ്ദുൽ ഖദീമിൽനിന്ന് മഅ്ഖൂദായതിനാൽ അൽഅഹ്ദുൽ ഖദീമും ഒപ്പം വെച്ച് ഖിറാഅത്ത് നടത്തുന്നത് കൂടുതൽ മൻഫഅത്ത് തരുന്നതാകും. ഖുർബാനുള്ളാഹി ഈസാ അൽമസീഹിൽ മഹബ്ബത്ത് വെക്കുന്നവർക്ക് ഈ കിതാബ് ഹഖ് തആലയുടെയും തങ്ങളുടെ സയ്യിദും വലിയ്യുമായ ഈസാ അൽമസീഹിൻെറയും ഖുവ്വത്തിനാൽ എല്ലാ താഗൂത്തുകൾക്കും മേൽ ഔനും നസ്വ്റും തീർച്ചയായും ഉറപ്പുതരുന്നുണ്ട്.
ലാശക്കഫീഹി
അബ്ദുൽ വഹ്ഹാബ്